ഗൾഫ് സിനിമ ഫെസ്റ്റിവൽ നവംബർ 16 മുതൽ
ഷീബ വിജയൻ
മസ്കത്ത്: ഗൾഫ് സിനിമ ഫെസ്റ്റിവൽ നവംബർ 16 മുതൽ 19 വരെ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കും. സാംസ്കാരിക-കായിക- യുവജനകാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിൽ 26 ഗൾഫ് സിനിമകൾ പ്രദർശനത്തിനെത്തും. ഫീച്ചർ, ഷോർട്ട്, ഡോക്യുമെന്ററി തുടങ്ങി വിവിധ വിഭാഗങ്ങളിലായി ഒമ്പത് അവാർഡുകൾ മേളയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഫീച്ചർ ഫിലിം, ഡോക്യുമെന്ററി ഫിലിം, ഷോർട്ട് ഫിലിം, മ്യൂസിക് സ്കോർ, നടൻ, നടി, തിരക്കഥ, സംവിധായകൻ, ഛായാഗ്രഹണം എന്നീ വിഭാഗങ്ങളിൽ അവാർഡ് നൽകും. ഒമാനിലെയും ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ചലച്ചിത്ര പ്രേമികൾക്കും ഇതൊരു വേദിയാകും.
sadsasad
