സൗദിയിൽ ആറ് മേഖലകളിൽ ക്ലൗഡ് സീഡിങ് പദ്ധതി നടപ്പാക്കുന്നു

ഷീബ വിജയൻ
ജിദ്ദ I ആറ് പ്രാധാന മേഖലകളിൽ ക്ലൗഡ് സീഡിങ് പദ്ധതി നടപ്പിലാക്കാനൊരുങ്ങി സൗദി. റിയാദ്, അൽഖസീം, ഹാഇൽ, മക്ക, അൽബഹ, അസീർ തുടങ്ങിയ ഇടങ്ങളിലെ മേഖലകളിലാണ് നിലവിൽ സൗദി റീജനൽ ക്ലൗഡ് സീഡിങ് പ്രോഗ്രാം അതിന്റെ പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ ലക്ഷ്യമിടുന്നത്. കാലാവസ്ഥ പഠനങ്ങളുടെയും മഴ വിതരണത്തിന്റെയും സ്വഭാവത്തെ അടിസ്ഥാനമാക്കി രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിലേക്കും ഇത് ക്രമേണ വ്യാപിപ്പിക്കാൻ പദ്ധതിയിടുമെന്ന് അധികൃതർ വ്യക്തമാക്കി. നേരത്തേ റിയാദിലടക്കമുള്ള ചില പ്രദേശങ്ങളിൽ പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരീക്ഷണം വിജയിച്ചിരുന്നു.
2006 മുതൽ ഈ മേഘങ്ങളെ ഉത്തേജിപ്പിച്ച് മഴയുണ്ടാക്കുന്ന സാങ്കേതിക വിദ്യയാണ് ക്ലൗഡ് സീഡിങ്. പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ചാണ് ഈ പരീക്ഷണം നടപ്പിലാക്കാറുള്ളത്. നിർദിഷ്ടവും മുൻകൂട്ടി നിശ്ചയിച്ചതുമായ പ്രദേശങ്ങളിൽ മഴയെ ഉത്തേജിപ്പിക്കുന്നതിനും ത്വരിതപ്പെടുത്തുന്നതിനും ചില മേഘങ്ങളുടെ സവിശേഷതകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ക്ലൗഡ് സീഡിങ് സാങ്കേതികവിദ്യ മഴയുടെ അളവും ഗുണനിലവാരവും വർധിപ്പിക്കുന്നു. സൗദിയിലെ മഴ സീഡിങ് പ്രവർത്തനങ്ങൾ പ്രത്യേക മേഘസ്ഥാനങ്ങളിൽ പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് ഈ ആവശ്യത്തിനായി രൂപകൽപന ചെയ്ത വിമാനങ്ങൾ ഉപയോഗിച്ചാണ് നടത്തുന്നത്. മേഘത്തിനുള്ളിലെ സൂക്ഷ്മമായ ഭൗതിക പ്രക്രിയകളിൽ മാറ്റം വരുത്തിയാണ് ഈ സാങ്കേതിക വിദ്യ ഫലപ്രദമാക്കുന്നത്.
SSSADAS