നിയമപോരാട്ടവുമായി സന്ധു
വംശീയ-ലിംഗ വിവേചനത്തിനെതിരെ സ്കോട്ലന്‍ഡ് യാര്‍ഡിലെ ഇന്ത്യന്‍ വംശജയായ ഉദ്യോഗസ്ഥ നിയമ പോരാട്ടത്തിനിറങ്ങുന്നു. മെട്രോപോളിറ്റന്‍ പൊലീസിലെ താല്‍ക്കാലിക ചീഫ് സൂപ്രണ്ട് പാം സന്ധുവാണ് (54) തൊഴില്‍ ട്രൈബ്യൂണലില്‍ പരാതി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട ആദ്യവാദം അടുത്തയാഴ്ചയുണ്ടാവും.
രാജ്ഞിയുടെ പൊലീസ് മെഡലിന് തന്റെ പേര് നിര്‍ദേശിക്കാന്‍ സഹപ്രവര്‍ത്തകരെ പ്രേരിപ്പിച്ചു എന്ന് കാണിച്ച് ഈയിടെ സന്ധുവിനെതിരെ ഡിപ്പാര്‍ട്മെന്റ് തല അന്വേഷണം നടന്നിരുന്നു. ഇതില്‍ കുറ്റവിമുക്തയായതിനു പിന്നാലെയാണ് വിവേചനത്തിനെതിരെ നിയമ നടപടി തുടങ്ങാന്‍ സന്ധു തീരുമാനിച്ചത്. 2006ല്‍ ഏഷ്യന്‍ വിമന്‍ ഓഫ് അച്ചീവ്മന്റ് അവാര്‍ഡ് ജേതാവ് കൂടിയാണ്.

