യുപിയിൽ‍ ഗ്യാസ് സിലിണ്ടർ‍ പൊട്ടിത്തെറിച്ച്‍ നാല് പേർ‍ മരിച്ചു


യുപിയിൽ‍ ഗ്യാസ് സിലിണ്ടർ‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ‍ നാല് പേർ‍ മരിച്ചു. ദേവ്‌റിയ ജില്ലയിലെ ദുമ്രി ഗ്രാമത്തിൽ‍ ശനിയാഴ്ചയാണ് അപകടമുണ്ടായത്. ഒരു സ്ത്രീയും ഇവരുടെ മൂന്ന് കുട്ടികളുമാണ് മരിച്ചത്. ആർ‍തി ദേവി(35) ഇവരുടെ 14, 15, വയസുള്ള കുട്ടികളും 11 മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞുമാണ് മരിച്ചത്. 

രാവിലെ ഭക്ഷണമുണ്ടാക്കുന്ന സമയത്ത് സിലിണ്ടർ‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിന് പിന്നാലെ വീട്ടിൽ‍ തീപിടിത്തമുണ്ടായി. നാല് പേരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. അപകടം നടക്കുമ്പോൾ‍ കുട്ടികൾ‍ ഉറക്കത്തിലായിരുന്നെന്നാണ് വിവരം. അപകടത്തിന് ശേഷം അഗ്‌നിശമന സേന എത്തിയാണ് തീയണച്ചത്.

article-image

xcvxcv

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed