കോൺഗ്രസിലേക്ക് പോകില്ല; അഭ്യൂഹങ്ങൾ നിഷേധിച്ച് കർണാടക മുൻ മുഖ്യമന്ത്രി സദാനന്ദ ഗൗഡ


താൻ കോൺഗ്രസിലേക്ക് പോകില്ലെന്ന് വ്യക്തമാക്കി ബിജെപി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ഡി വി സദാനന്ദ ഗൗഡ. ബിജെപി തനിക്ക് സീറ്റ് നൽകാത്തതിൽ വിഷമം ഉണ്ട്. കോൺഗ്രസിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിരുന്നു, പക്ഷേ പോകില്ല. ഇക്കുറിയും നരേന്ദ്രമോദി തന്നെ പ്രധാനമന്ത്രിയാകുമെന്നും സദാനന്ദ ഗൗഡ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സദാനന്ദ ഗൗഡ മൈസുരുവിൽ‌ കോൺഗ്രസിന്റെ സർപ്രൈസ് സ്ഥാനാ‍ർത്ഥിയായേക്കുമെന്നാണ് കഴിഞ്ഞ ദിവസം അഭ്യൂഹങ്ങളുയർന്നത്. ബിജെപിയുടെ യദുവീർ കൃഷ്ണദത്ത ചാമരാജ വാഡിയാർക്കെതിരെയാകും ഗൗഡ മത്സരിക്കുകയെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ബെംഗളുരു നോർത്തിൽ നിന്നുള്ള സിറ്റിങ് എംപിയാണ് സദാനന്ദ ഗൗഡ. എന്നാൽ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റിൽ മത്സരിക്കാൻ ബിജെപി അവസരം നൽകാത്തതിൽ അദ്ദേഹത്തിന് അതൃപ്തിയുണ്ട്. ബെംഗളുരു നോർത്തിൽ കേന്ദ്രസഹമന്ത്രി ശോഭ ക‍രന്തലജെയാണ് ബിജെപി സ്ഥാനാർത്ഥി. വൊക്കലിംഗ സമുദായത്തിൽ നിന്നുള്ള ഗൗഡ ഒന്നാം മോദി സർക്കാരിൽ റെയിൽവെ മന്ത്രിയും പിന്നീട് നിയമമന്ത്രിയുമായിരുന്നു. അടുത്ത കാലത്തായി എൻഡിഎയുടെ നിലപാടുകളെ എതിർത്ത് അദ്ദേഹം രംഗത്തെത്തിയിരുന്നു.

article-image

adsadsdsdsdsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed