RLV തത്ക്കാലം കറുത്ത് തന്നെ ഇരിക്കട്ടെ, വിവരവും വിവേകവുമാണ് വേണ്ടത്’: ജോയ് മാത്യു


ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി നടൻ ജോയ് മാത്യു. കറുപ്പും വെളുപ്പും കാഴ്ചയുടെ പ്രശ്നമല്ലേ സത്യഭാമേ. വിവരവും വിവേകവുമാണ് മനുഷ്യർക്ക് വേണ്ടതെന്നും ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു. ഇങ്ങനെയൊരാൾ ഉന്നതനായ ഒരു കലാകാരൻ കൂടിയാവുമ്പോൾ അയാൾക്ക് കറുപ്പും വെളുപ്പുമല്ല ഏഴഴകാണ്. നൃത്തപഠനത്തിൽ ഡോക്ടറേറ്റ് (കഷ്ടപ്പെട്ട് പഠിച്ചിട്ട് തന്നെ )നേടിയ RLV രാമകൃഷ്‌ണൻ തത്ക്കാലം കറുത്ത് തന്നെ ഇരിക്കട്ടെ .”പത്മ”കൾക്ക് വേണ്ടി യാചിക്കുന്ന ആശാന്മാരുടെ കാലത്ത് കലയുടെ തേര് തെളിച്ച് ധീരമായ്‌ മുന്നോട്ട് പോവുക പ്രിയ സുഹൃത്തെ എന്നും ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.

ജാതി അധിക്ഷേപത്തില്‍ കലാമണ്ഡലം സത്യഭാമക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി നിരവധി പ്രമുഖരും രംഗത്തെത്തി. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു കലാമണ്ഡലം സത്യഭാമയുടെ പരാമർശം. യൂട്യൂബ് ചാനൽ അഭിമുഖത്തിലായിരുന്നു വിവാദ പരാമർശം.

article-image

asassa

You might also like

  • Lulu Exchange
  • Straight Forward

Most Viewed