ഒമ്പത് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ; രണ്ട് പേർ അറസ്റ്റിൽ


തമിഴ്നാട്ടിൽ കാണാതായ ഒമ്പത് വയസ്സുകാരിയുടെ മൃതദേഹം വീടിനു സമീപത്തെ ഓടയിൽ കണ്ടെത്തി. കൈകാലുകൾ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം മൃതദേഹം അഴുക്കുചാലിൽ തള്ളുകയായിരുന്നുവെന്ന് പൊലീസ്. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

മുതിയാൽപേട്ട സർക്കാർ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ മാർച്ച് രണ്ടിന് വൈകുന്നേരമാണ് കാണാതായത്. ഉടൻ തന്നെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയും കുട്ടിക്ക് വേണ്ടി തെരച്ചിൽ ആരംഭിക്കുകയും ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് ഷോളായി നഗറിലെ വീടിനു സമീപത്തെ ഓടയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.

കൈകാലുകൾ ബന്ധിച്ച് ബെഡ് ഷീറ്റിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ശരീരം ജീർണിച്ച് തുടങ്ങിയിരുന്നു. രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. പുതുച്ചേരി സ്വദേശികളായ വിവേകാനന്ദൻ (54), കരുണാസ് (19) എന്നിവരാണ് പിടിയിലായത്. വിശദമായ അന്വേഷണം നടക്കുന്നുണ്ട്.

article-image

dsfdfsdsfdfs

You might also like

  • Straight Forward

Most Viewed