ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പിലാക്കും; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി


ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് ഉടൻ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി. ഏകീകൃത സിവിൽ കോഡ് കൊണ്ടുവരുന്ന ആദ്യ സംസ്ഥാനമാകും ഇതോടെ ഉത്തരാഖണ്ഡ്. റിട്ട.സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലാണ് കരട് ബില്ല് തയ്യാറാക്കിയത്.

ഏകീകൃത സിവിൽ കോഡിന്റെ കരട് തയ്യാറായിട്ടുണ്ടെന്നും വിദഗ്ധ സമിതി ഉടൻ സംസ്ഥാന സർക്കാരിന് കൈമാറുമെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പറഞ്ഞു. ഡിസംബർ 23നാണ് ഏകീകൃത സിവിൽ കോഡ് തയ്യാറാക്കുന്ന വിദഗ്ധ സമിതിയുടെ തീരുമാനങ്ങൾക്ക് ഉത്തരാഖണ്ഡ് സർക്കാർ അംഗീകാരം നൽകിയത്. 2022 മേയിലാണ് ഈ സമിതി രൂപീകരിക്കപ്പെട്ടത്.

രാമഭക്തർക്ക് നേരെ വെടിയുതിർത്തതിന് ഉത്തരവാദികളായവർ ഒരിക്കലും അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുകയോ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുകയോ മുത്തലാഖ് നിർത്തലാക്കുകയോ ചെയ്യില്ലെന്ന് പ്രതിപക്ഷ പാർട്ടികളെ പരാമർശിച്ചുകൊണ്ട് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു.

article-image

asddsaadsaddsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed