പാര്‍ലമെന്റിലെ സുരക്ഷാവീഴ്ച; ലോക്സഭയില്‍ 33 എംപിമാര്‍ക്ക് കൂടി സസ്പെന്ഷന്

ന്യൂഡൽഹി: പാര്‍ലമെന്റിലെ സുരക്ഷാവീഴ്ച ഉന്നയിച്ച് ലോക്സഭയില്‍ പ്രതിഷേധിച്ച 33 പ്രതിപക്ഷ എംപിമാര്‍ക്ക് കൂടി സസ്പെന്ഷന്. കോണ്‍ഗ്രസിന്റെ ലോക്സഭാകക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി അടക്കമുള്ളവരെയാണ് സസ്പെന്‍ഡ് ചെയ്തത്. കേരളത്തില്‍നിന്നുള്ള എംപിമാരായ ഇ.ടി.മുഹമ്മദ് ബഷീര്‍, എന്‍.കെ.പ്രേമചന്ദ്രന്, രാജ്മോഹന്‍ ഉണ്ണിത്താന്, ആന്റോ ആന്റണി, കെ.മുരളീധരന്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരും നടപടി നേരിട്ടു. പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷിയാണ് നടപടി പ്രഖ്യാപിച്ചത്. സഭയ്ക്കകത്ത് പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചു, സ്പീക്കറുടെ നിര്‍ദേശം പാലിക്കാതെ കടുത്ത അച്ചടക്ക ലംഘനം നടത്തി തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് ഈ സഭാസമ്മേളനം അവസാനിക്കുന്നതുവരെ എംപിമാരെ സസ്പെന്‍ഡ് ചെയ്തത്.
സ്പീക്കറുടെ ഡയസിലേക്ക് കയറിയ മൂന്ന് എംപിമാര്‍ക്കെതിരായ നടപടി പ്രിവിലേജസ് കമ്മിറ്റിക്ക് വിട്ടു. ഇവരെ ലോക്സഭയില്‍നിന്ന് പുറത്താക്കേണ്ടതുണ്ടോ എന്ന് കമ്മിറ്റി പരിശോധിക്കും പാർലമെന്റിലെ സുരക്ഷാവീഴ്ചയിൽ ആഭ്യന്തരമന്ത്രി അമിത്ഷാ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധിച്ചത്. ഇതേ വിഷയത്തിൽ പ്രതിഷേധിച്ച 14 എംപിമാരെ നേരത്തേ പാർലമെന്റിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ലോക്സഭയിൽനിന്ന് 13 കോണ്‍ഗ്രസ് എംപിമാരെയും രാജ്യസഭയില്‍നിന്ന് തൃണമൂല്‍ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയാനെയുമാണ് സസ്പെൻഡ് ചെയ്തിരുന്നത്.
dsadsdsdsdsdsdsa