ജെഡിഎസ് ദേശീയ വൈസ് പ്രസിഡന്‍റ് സി.കെ. നാണുവിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി


ജെഡിഎസ് ദേശീയ വൈസ് പ്രസിഡന്‍റ് സി.കെ. നാണുവിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. ബംഗളൂരുവിലെ ജെപി ഭവനില്‍ ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. പാര്‍ട്ടി പ്രസിഡന്‍റ് പദവിയില്‍ തുടരവേ വൈസ് പ്രസിഡന്‍റ് സമാന്തര ദേശീയ കൗണ്‍സില്‍ യോഗം വിളിക്കുന്നതു ഭരണഘടനയ്ക്കു വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നാണുവിനെ പുറത്താക്കിയതെന്ന് എച്ച്.ഡി. ദേവഗൗഡ അറിയിച്ചു. 

കര്‍ണാടക മുൻ സംസ്ഥാന പ്രസിഡന്‍റ് സി.എം. ഇബ്രാഹിം നാണുവിനെ തെറ്റിദ്ധരിപ്പിച്ചു കൂടെ കൂട്ടിയതാണന്നും ദേവഗൗഡ പറഞ്ഞു. കേരളത്തില്‍ പാര്‍ട്ടി സ്വതന്ത്രനിലപാടെടുത്താണ് പാർട്ടി മുന്നോട്ടുപോകുന്നതെന്ന് ദേവഗൗഡ യോഗത്തില്‍ ആവര്‍ത്തിച്ചു. അതേസമയം ഇന്നു ബംഗളൂരുവില്‍ ചേര്‍ന്ന ദേശീയ കൗണ്‍സിലിൽ കേരളത്തില്‍നിന്ന് ആരും പങ്കെടുത്തിരുന്നില്ല. നാണുവിന്‍റെ നേതൃത്വത്തില്‍ വിമത വിഭാഗം തിങ്കളാഴ്ച ബംഗളൂരുവില്‍ യോഗം ചേരാനിരിക്കെയാണ് അച്ചടക്ക നടപടി.

article-image

sdfsf

You might also like

  • Straight Forward

Most Viewed