അടുത്ത വർഷം 500 വന്ദേഭാരത് ട്രെയിനുകൾ പുറത്തിറക്കാൻ ലക്ഷ്യം


ചെന്നൈ

ഇന്ത്യൻ റെയിൽവേ അടുത്ത വർഷം ഏകദേശം 500 വന്ദേ ഭാരത് ട്രെയിനുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നു. റെയിൽ‌വേ കോച്ചുകളിൽ "ആന്റി-ഇഞ്ചുറി" ഫിറ്റിംഗുകൾ അവതരിപ്പിച്ച് യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കാനുള്ള നടപടികളും സ്വീകരിക്കും.അടുത്ത വർഷത്തേക്ക് ഏകദേശം 500 മുതൽ 550 വരെ വന്ദേ ഭാരത് ട്രെയിനുകളാണ് ലക്ഷ്യമിടുന്നതെന്ന് ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) ജനറൽ മാനേജർ ബിജി മല്യ പറഞ്ഞു.

ഈ വർഷം മൊത്തം 75 വന്ദേ ട്രെയിനുകൾ നിർമ്മിക്കാൻ പദ്ധതിയുണ്ട്. ഇതുകൂടാതെ, റെയിൽ അപകടങ്ങളിൽ പരിക്കേൽക്കാനുള്ള സാധ്യത കുറയ്ക്കാനും റെയിൽവേ തീവ്രശ്രമത്തിലാണ്. കോച്ചുകളിൽ "ആന്റി-ഇഞ്ചുറി" ഫിറ്റിംഗുകൾ അവതരിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്. അപ്രതീക്ഷിത സംഭവങ്ങൾ അല്ലെങ്കിൽ പെട്ടെന്നുള്ള ബ്രേക്കിംഗ് സമയത്ത് കോച്ചുകൾക്കുള്ളിലെ മൂർച്ചയുള്ള അരികുകൾ മൂലമുണ്ടാകുന്ന പരിക്കുകൾ തടയുകയാണ് ലക്ഷ്യം.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed