മോദി അദാനിയുടെ ജീവനക്കാരൻ; രാഹുല്‍ ഗാന്ധി


കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രിക്കുമെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി അദാനിയുടെ ജീവനക്കാരനാണെന്ന് രാഹുല്‍ വിമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളുടെ ഫോണുകളും ഇ−മെയിലുകളും ചോര്‍ത്തുന്നെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് അധികാരത്തില്‍ ഒന്നാമന്‍ അദാനിയാണ്. മോദി രണ്ടാം സ്ഥാനത്തും അമിത് ഷാ മൂന്നാം സ്ഥാനത്തുമാണെന്നും രാഹുല്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നെന്ന് ആപ്പിള്‍ സ്ഥിരീകരിച്ചു. തന്‍റെ ഓഫീസിലെ ജീവനക്കാരുടെ ഫോണുകളും ചോര്‍ത്തപ്പെട്ടു. 

അദാനിക്ക് വേണ്ടിയാണ് സര്‍ക്കാര്‍ ഇതെല്ലാം ചെയ്യുന്നതെന്നും രാഹുല്‍ ആരോപിച്ചു. ഇതുകൊണ്ടൊന്നും ഭയന്ന് പിന്മാറില്ലെന്നും എത്ര ഫോണ്‍ ചോര്‍ത്തിയാലും അദാനിക്കെതിരായ പോരാട്ടം തുടരുമെന്നും രാഹുല്‍ വ്യക്തമാക്കി. രാജ്യത്തെ വിമാനത്താവളങ്ങളും വ്യവസായങ്ങളുമെല്ലാം അദാനിക്ക് തീറെഴുതി. അദാനിക്കെതിരേ ആരെങ്കിലും സംസാരിച്ചാല്‍ അവര്‍ക്കെതിരേ നടപടി സ്വീകരിക്കുകയാണ്. മോദിയുടെ ആത്മാവ് അദാനിക്കൊപ്പമെന്നും രാഹുല്‍ വിമര്‍ശിച്ചു. ഹായ് അദാനിയെന്നും വാര്‍ത്താസമ്മേളനത്തിനിടെ കാമറകളെ നോക്കി രാഹുല്‍ പറഞ്ഞു.

article-image

fgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed