പ്രഥമ അറേബ്യൻ കപ്പ് ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ മാംബ ചലഞ്ചേഴ്സ് ചാമ്പ്യൻമാരായി

പ്രഥമ അറേബ്യൻ കപ്പ് ടെന്നീസ് ബോൾ ക്രിക്കറ്റ് ടൂർണമെന്റിൽ വോയിസ് ഓഫ് മാംബ −ബഹ്റൈൻ കമ്മിറ്റിയുടെ കീഴിലുള്ള മാംബ ചലഞ്ചേഴ്സ് ചാമ്പ്യൻമാരായി. മാനേജർ ഇഖ്ബാൽ ക്യാപ്റ്റൻ ശരീഫ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ടീം ആണ് ടൂർണമെന്റിൽ പങ്കെടുത്തത്. ‘പ്ലേയർ ഓഫ് ദി മാച്ച് മാംബ ചലഞ്ചേഴ്സ് താരം അരുൺ ഷാ നേടി. ഫൈനലിൽ “മാൻ ഓഫ് ദ മാച്ച് അവാർഡ് സുബൈർ നേടി.
മികച്ച ബാറ്റ്സ്മാൻ ആയി ബ്ലൂ ഡയമണ്ട്സ് കളിക്കാരൻ ശ്രീനിയേയും മികച്ച ബൗളർ ആയി ബ്ലൂ ഡയമണ്ട്സ് കളിക്കാരൻ ജിതേഷിനെയും തെരെഞ്ഞെടുത്തു. ടൂർണമെന്റ് കപ്പ് നേടിയ ടീമിന് എല്ലാവിധ അഭിനന്ദനങ്ങളും വോയിസ് ഓഫ് മാംബ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
sgdg