ചന്ദ്രബാബു നായിഡുവിന് ഇടക്കാല ജാമ്യം

നൈപുണ്യ വികസന കോര്‍പേഷന്‍ അഴിമതി കേസില്‍ ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) നേതാവുമായ ചന്ദ്രബാബു നായിഡുവിന് ഇടക്കാല ജാമ്യം. നവംബര്‍ 24 വരെയാണ് ആന്ധ്ര ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ജാമ്യം നല്‍കണമെന്നും ജയിലില്‍ മതിയായ ചികിത്സാ സൗകര്യങ്ങള്‍ കിട്ടുന്നില്ലെന്നും നായിഡുവിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ഇത് പരിഗണിച്ച കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. ഈ കാലയളവില്‍ ഒരു കാരണവശാലും പൊതുപരിപാടികളില്‍ പങ്കെടുക്കരുതെന്ന കര്‍ശന ഉപാധിയോടെയാണ് ജാമ്യം.
സ്ഥിരജാമ്യം നല്‍കണമെന്ന ഹര്‍ജിയില്‍ നവംബര്‍ 10ന് കോടതി വിശദമായ വാദം കേള്‍ക്കും. നൈപുണ്യ വികസന കോര്‍പേഷന്‍ അഴിമതി കേസില്‍ കഴിഞ്ഞ സെപ്റ്റംബര്‍ ഒന്‍പതിനാണ് നായിഡു അറസ്റ്റിലായത്. അതേസമയം ജാമ്യാപേക്ഷയില്‍ കോടതി വിധി പറയുന്നതിന് തൊട്ടുമുമ്പ് മറ്റൊരു അഴിമതി കേസില്‍ പോലീസ് നായിഡുവിനെ പ്രതി ചേര്‍ത്തതായാണ് വിവരം.
sdfsf