2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയം ആർ.ബി.ഐ ദീർഘിപ്പിച്ചേക്കും


ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ മറ്റ് കറൻസികളുമായി മാറ്റിയെടുക്കാനും ബാങ്കുകളിൽ നിക്ഷേപിക്കാനുമുള്ള സമയം ആർ.ബി.ഐ ദീർഘിപ്പിച്ചേക്കും. മണികൺട്രോളാണ് ഇതുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്തത്. ആർ.ബി.ഐയുമായി ബന്ധപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. എൻ.ആർ.ഐകളുടേയും മറ്റ് സൗകര്യത്തിനായി നോട്ട് മാറ്റാനുള്ള സമയം ദീർഘിപ്പിക്കുമെന്നാണ് വെളിപ്പെടുത്തൽ. ഇത് ഒരു മാസം വരെ ദീർഘിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.

സെപ്റ്റംബർ 30 വരെ പഴയ 2000 രൂപ നോട്ടുകൾ മാറ്റിവാങ്ങാമെന്നാണ് ആർ.ബി.ഐ നേരത്തെ അറിയിച്ചിരുന്നത്. നിലവിൽ സർക്കുലേഷനിലുള്ള 2000 രൂപ നോട്ടുകളിൽ 93 ശതമാനവും തിരിച്ചെത്തിയെന്ന് ആർ.ബി.ഐ അറിയിച്ചിരുന്നു. 3.32 ലക്ഷം കോടി മൂല്യമുള്ള നോട്ടുകളാണ് തിരിച്ചെത്തിയത്. ജൂലൈയിൽ തന്നെ 88 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് ആർ.ബി.ഐ അറിയിച്ചിരുന്നു. മെയ് 19നാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കുകയാണെന്ന് ആർ.ബി.ഐ അറിയിച്ചത്.

article-image

DSADSADSADSADS

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed