ദുരഭിമാനക്കൊല; സഹോദരിയുടെ തല വെട്ടിയെടുത്ത് യുവാവ് പോലീസ് സ്‌റ്റേഷനിലെത്തി


യുപിയില്‍ പ്രണയത്തിന്‍റെ പേരില്‍ ദുരഭിമാനക്കൊല. മിത്വാര സ്വദേശി ആഷിഫ(18) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരന്‍ റിയാസിനെ(22) പോലീസ് അറസ്റ്റ് ചെയ്തു. മിത്വാര ഗ്രാമത്തിലെ ഫതേപ്പൂര്‍ പ്രദേശത്താണ് സംഭവം. പെണ്‍കുട്ടിയുടെ വെട്ടിയെടുത്ത തലയുമായി പ്രതി പോലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു. അടുത്തയിടെ ഇതേ ഗ്രാമത്തിലുള്ള ചന്ദ്ര ബാബു എന്ന ആളുടെ കൂടെ പെണ്‍കുട്ടി ഒളിച്ചോടിയിരുന്നു. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇവരെ കണ്ടെത്തുകയും ചന്ദ്ര ബാബുവിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുകയും ചെയ്തു.

ഇതിന് പിന്നാലെയായിരുന്നു കൊലപാതകം. ഇരുവരും തമ്മിലുള്ള ബന്ധത്തിൽ സഹോദരന് ആദ്യം മുതൽ താത്പര്യം ഇല്ലായിരുന്നെന്നും അതിന്‍റെ പേരിൽ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നെന്നുമാണ് വിവരം. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

article-image

ASADSADSADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed