ഗുജറാത്തിൽ ജി20 രാജ്യങ്ങളുടെ യോഗത്തിൽ പങ്കെടുത്ത് യുഎഇ ധനകാര്യ സഹമന്ത്രി
ഗുജറാത്തിൽ ജി20 രാജ്യങ്ങളിലെ ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും യോഗത്തിൽ പങ്കെടുത്ത് യുഎഇ ധനകാര്യ സഹമന്ത്രി മുഹമ്മദ് ബിൻ ഹാദി അൽ ഹുസൈനി. ജി20 സമ്മേളനത്തിനു മുന്നോടിയായി രാജ്യങ്ങളുടെ മുൻഗണനാ പദ്ധതികളുടെ അവലോകനമാണ് നടക്കുന്നത്.ലോകത്തെ ഭക്ഷ്യ, ഊർജ സുരക്ഷ ഉറപ്പാക്കാൻ ജി20 സഹകരണത്തിലൂടെയുള്ള ശ്രമങ്ങൾ ആവശ്യമാണെന്നും വികസന പദ്ധതികൾക്കായുള്ള പൊതു നിക്ഷേപ സമാഹരണം രാജ്യങ്ങൾക്കിടയിൽ വേണമെന്നും യോഗത്തിൽ മുഹമ്മദ് ബിൻ ഹാദി ആവശ്യപ്പെട്ടു.
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന സൂക്ഷ്മമായ അപകടങ്ങൾ പോലും കണ്ടെത്താൻ രാജ്യങ്ങളുടെ യോജിച്ച മുന്നേറ്റം ആവശ്യമാണ്. ജി20 സമ്മേളനവും യുഎൻ കാലാവസ്ഥ ഉച്ചകോടി കോപ്28 ഈ വിഷയത്തിൽ കൈകോർക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
hk,

