മോദിയെ താഴെയിറക്കാന്‍ കച്ചകെട്ടി വിശാല പ്രതിപക്ഷ സഖ്യം'ഇന്ത്യ'


അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി രൂപം കൊണ്ട വിശാല പ്രതിപക്ഷ സഖ്യത്തിന് "ഇന്ത്യ' എന്ന് പേരിട്ടു. ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ് എന്നതിന്‍റെ ചുരുക്കപ്പേരാണ് ഇന്ത്യ. ബംഗളൂരുവില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിലാണ് തീരുമാനം. വിശാല പ്രതിപക്ഷ സഖ്യം അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസിന് പ്രധാനമന്ത്രി സ്ഥാനം വേണ്ടെന്ന് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ യോഗത്തില്‍ പറഞ്ഞു. അധികാരം മോഹിച്ചല്ല കോണ്‍ഗ്രസ് സഖ്യത്തിന് മുന്‍കൈയെടുത്തത്. മോദി സര്‍ക്കാരിനെ താഴെയിറക്കി ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പോരാടാനാണ് പ്രതിപക്ഷം വിശാല സഖ്യം രൂപീകരിച്ചത്. 26 രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നായി 49 നേതാക്കളാണ് ബംഗളൂരുവില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തത്.

ഇന്ത്യ' യുടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേയ്ക്ക് കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെപേര് നിര്‍ദേശിക്കുമെന്നാണ് സൂചന. കണ്‍വീനറായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ തെരഞ്ഞെടുത്തേക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ എം.കെ.സ്റ്റാലിന്‍, നിതീഷ് കുമാര്‍, അരവിന്ദ് കേജരിവാള്‍, ഹേമന്ത് സോറന്‍, മമതാ ബാനര്‍ജി, ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളിലെ സീറ്റ് വിഭജന ഫോര്‍മുലയ്ക്ക് പുറമേ വിലക്കയറ്റം, തൊഴിലില്ലായ്മ, ഏക സിവില്‍ കോഡ്, മണിപ്പൂര്‍ കലാപം അടക്കമുള്ള വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയായെന്നാണ് വിവരം.

article-image

ASADSADFSDFSDFSCVXBCVX

You might also like

  • Lulu Exchange
  • Straight Forward

Most Viewed