ഉത്തരേന്ത്യയില്‍ ഭൂചലനം, 5.2 തീവ്രത രേഖപ്പെടുത്തി


ജമ്മുകശ്മീരിൽ ഭൂചലനം. ഉച്ചക്ക് 1.30ഓടെയാണ് റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ജമ്മുകശ്മീരിലെ കിഷ്ത്വാറിന്റെ തെക്കുകിഴക്ക് ഭാഗത്താണ് അനുഭവപ്പെട്ടത്. ആളപായമോ കെട്ടിടങ്ങൾ തകർന്നതായോ റിപ്പോർട്ടില്ല.

ഡൽഹിയിലും ഉത്തരേന്ത്യയിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ഭൂചലനത്തിന് 37.28 മൈൽ വ്യാപ്തിയുള്ളതായും പഞ്ചാബിലെ പത്താനകോട്ട് ആണ് പ്രഭവകേന്ദ്രമെന്നും യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു. ഭൂചലനം ഏതാനും മിനിറ്റുകള്‍ നീണ്ടുനിന്നെങ്കിലും നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

article-image

sdadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed