ആംബുലൻസിന് നൽകാൻ പണമില്ല, കുഞ്ഞിന്‍റെ മൃതദേഹം ബാഗിലാക്കി അച്ഛൻ സഞ്ചരിച്ചത് 200 കിലോമീറ്റർ

ആംബുലൻസ് ഡ്രൈവർക്ക് കൊടുക്കാൻ പണമില്ലാതെ കുഞ്ഞിന്‍റെ മൃതദേഹം ബാഗിലാക്കി അച്ഛൻ സഞ്ചരിച്ചത് 200 കിലോമീറ്റർ. പശ്ചിമ ബംഗാളിലെ മുസ്തഫ നഗറിലാണ് സംഭവം. അസിം ദേവശർമയുടെ ഇരട്ടക്കുട്ടികളിൽ ഒരാളാണ് മരണമടഞ്ഞത്. രോഗം മൂർച്ഛിച്ച കുട്ടികളെ റായ്ഗഞ്ച് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. നിലമെച്ചപ്പെട്ട ഒരു കുട്ടിയുമായി ഇദ്ദേഹത്തിന്‍റെ ഭാര്യ നാട്ടിലേക്ക് മടങ്ങിയിരുന്നു.
എന്നാൽ ഒരു കുട്ടിയുടെ നില ശനിയാഴ്ചയോടെ വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം വീട്ടിലെത്തിക്കാനായി ആംബുലൻസ് ഡ്രൈവർമാരെ സമീപിച്ചെങ്കിലും ഇവർ 8000 രൂപ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് മൃതദേഹം ബാഗിലാക്കി സഞ്ചരിക്കാൻ പിതാവ് തീരുമാനിച്ചത്. കുട്ടികളുടെ ചികിത്സയ്ക്കായി 16000 രൂപ ഇദ്ദേഹം ആശുപത്രിയിൽ ചെലവഴിച്ചിരുന്നു.
ghfdfsjk