ഡി.കെ ശിവകുമാറിന്റെ പിറന്നാൾ ആഘോഷമാക്കി സിദ്ധരാമയ്യ

കർണാടക മുഖ്യമന്ത്രി ആരാകുമെന്ന ആശയക്കുഴപ്പങ്ങള്‍ക്കിടെ എംഎല്‍എമാരുടെ യോഗത്തില്‍ വച്ച് ഡി.കെ ശിവകാറിന്‍റെ പിറന്നാള്‍ ആഘോഷം. ഇന്നലെ രാത്രി ബെംഗളുരുവിലെ സ്വകാര്യ ഹോട്ടലിലായിരുന്നു ആഘോഷം. സിദ്ധരാമയ്യ ഡി.കെയ്ക്ക് കേക്ക് നല്‍കിയാണ് ആഘോഷം തുടങ്ങിയത്. എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല, മുന്‍മന്ത്രി ദിനേശ് ഗുണ്ടുറാവു,കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് സലീം അഹമ്മദ് തുടങ്ങിയവര്‍ ആഘോഷത്തിന്റെ ഭാഗമായി. കോണ്‍ഗ്രസിനു പിന്തുണ പ്രഖ്യാപിച്ച് യോഗത്തിനെത്തിയ സ്വതന്ത്രയടക്കം 136 എം.എല്‍.എമാരും ആഘോഷത്തില്‍ പങ്കാളികളായി.
അതേസമയം എംഎൽഎമാരിൽ ഭൂരിഭാഗവും പിന്തുണച്ച സാഹചര്യത്തിൽ കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായേക്കുമെന്നാണ് സൂചന. കേന്ദ്ര നിരീക്ഷകർക്കു മുന്നിലും കർണാടകയിലെ ഭൂരിപക്ഷം എംഎൽഎമാർ സിദ്ധരാമയ്യയെ പിന്തുണച്ചതോടെ അദ്ദേഹം തന്നെ കർണാടക മുഖ്യമന്ത്രിയാകുമെന്നാണ് വിവരം. ഇന്ന് തന്നെ ഡൽഹിയിൽ ചർച്ചകൾ പൂർത്തിയാക്കി രാത്രിയോടെ എഐസിസി പ്രസിഡന്‍റ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കും.
cvzcxcvzxzx