ദാവൻഗെരെ സൗത്ത് മണ്ഡലത്തിൽ കോൺഗ്രസ്സിന്റെ 92 വയസുകാരനായ ശിവശങ്കരപ്പ മുന്നേറുന്നു


കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ദാവൻഗെരെ സൗത്ത് മണ്ഡലത്തിൽ ഷാമനൂർ ശിവശങ്കരപ്പ മുന്നിട്ട് നിൽക്കുന്നു. 92 വയസുകാരനായ ശിവശങ്കരപ്പ, കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഏറ്റവും പ്രായമുള്ള സ്ഥാനാർഥിയാണ്. ഒടുവിൽ ലഭിക്കുന്ന വിവരം അനുസരിച്ച് 60 ശതമാനം വോട്ടുകളുമായി ആണ് ശിവശങ്കരപ്പ ലീഡ് ചെയ്യുന്നത്. 

ബിജെപി സ്ഥാനാർഥി അജയ് കുമാർ ബി.ജി. ആണ് മണ്ഡലത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്.

article-image

ീാേീേ

You might also like

  • Straight Forward

Most Viewed