നൃത്തസംഘം സഞ്ചരിച്ച കാർ ബസുമായി കൂട്ടിയിടിച്ച് 4 മരണം: 7 പേർക്ക് ഗുരുതര പരുക്ക്


നൃത്തസംഘം സഞ്ചരിച്ച കാർ ബസുമായി കൂട്ടിയിടിച്ച് നാലു പേർക്ക് ദാരുണാന്ത്യം. ഏഴു പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നു രാവിലെ നാഗർകോവിൽ–തിരുനെൽവേലി ദേശീയപാതയിൽ വെള്ളമടം എന്ന സ്ഥലത്തു വച്ചാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാർ, സർക്കാർ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ ഡ്രൈവർ ഉൾപ്പെടെ നാലു പേർ സംഭവസ്ഥലത്തു തന്നെ മരിച്ചു.

തൃച്ചന്തൂർ ഭാഗത്ത് നൃത്തപരിപാടിയിൽ പങ്കെടുത്ത ശേഷം രാവിലെ അഞ്ച് മണിയോടെയാണ് ഇവർ മടങ്ങിയത്. വാഹനത്തിനുള്ളിൽ 11 പേരാണ് ഉണ്ടായിരുന്നത്. പരുക്കേറ്റവരിൽ നെയ്യാറ്റിൻകര സ്വദേശികളും ഉൾപ്പെടുന്നു. സജിത, അനാമിക, അഷ്മിത് എന്നിവർ ആശാരിപ്പള്ളം ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം.

article-image

DFDFSDFS

You might also like

Most Viewed