സഹിഷ്ണുത മുസ്ലിങ്ങളുടെ മുഖംമൂടി മാത്രമെന്ന് കേന്ദ്രമന്ത്രി സത്യപാല്‍ സിംഗ്
രാജ്യത്തെ ഭൂരിഭാഗം മുസ്ലിങ്ങളും അസഹിഷ്ണുത പുലര്‍ത്തുന്നവരാണെന്ന പ്രസ്താവനയുമായി കേന്ദ്രമന്ത്രി സത്യപാല്‍ സിംഗ് ബാഗേല്‍. സഹിഷ്ണുതയുള്ള മുസ്‌ലിംകള്‍ വളരെ കുറവാണ്. സഹിഷ്ണുതയുള്ളവരാണെന്ന് തോന്നുന്നവര്‍ പോലും പൊതുജീവിതത്തില്‍ തുടരാനും ഗവര്‍ണര്‍മാരും വൈസ് പ്രസിഡന്റുമാരാകാനുമൊക്കെ ഇതൊരു മുഖംമൂടിയായി ഉപയോഗിക്കുന്നുവെന്നും നിയമനീതി സഹമന്ത്രി സത്യപാല്‍ സിംഗ് ബാഗേല്‍ പറഞ്ഞു.ആര്‍എസ്എസ് സംഘടിപ്പിച്ച യോഗത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.
‘രാജ്യത്ത് വിരലില്‍ എണ്ണാവുന്ന മുസ്ലിങ്ങള്‍ക്ക് മാത്രമാണ് സഹിഷ്ണുതയുള്ളത്. പക്ഷേ പൊതുജീവിതത്തില്‍ അതവരുടെ ഒരു തരം തന്ത്രമാണ്. സഹിഷ്ണുത എന്നത് അവരെ സംബന്ധിച്ചൊരു മുഖംമൂടിയാണ്. രാഷ്ട്രീയക്കാരെ സൃഷ്ടിക്കുന്നത് തന്നെ ഇത്തരം മുഖംമൂടികളാണ്. പക്ഷേ ആ രാഷ്ട്രീയ ജീവിതത്തില്‍ നിന്ന് വിരമിച്ചതിനുശേഷം മുസ്ലിങ്ങള്‍, അവരുടെ മനസാക്ഷിയോട് തന്നെ സംസാരിച്ച് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
DDFFDS
