പഞ്ചാബിലെ ഫാക്ടറിയിൽ വാതക ചോർച്ച; ഒമ്പതു മരണം, നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നു


പഞ്ചാബ് ലുധിയാനയിലെ ഫാക്ടറിയിൽ വാതകം ചോർന്ന് ഒമ്പതു പേർ മരിച്ചു. നിരവധി പേർ ഫാക്ടറിക്കകത്ത് കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്. ലുധിയാനയിലെ ഷേർപൂർ ചൗകിൽ ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം. ഗോയൽ മിൽക് പ്ലാന്റിലെ ശീതീകരണിയിൽ നിന്നാണ് ഗ്യാസ് ചോർച്ച അനുഭവപ്പെട്ടത്. ഇതോടെ പ്രദേശത്തെ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. പ്രദേശത്തേക്ക് കടക്കുന്നത് അപകടത്തിനിടയാക്കുമെന്ന് അധികൃതർ പറഞ്ഞു.

ഗ്യാസ് ചോർന്നതോടെ ഫാക്ടറിക്ക് 300 മീറ്റർ ചുറ്റളവിലുള്ളവർക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടു. ദേശീയദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.

article-image

CVXCVXCXZ

You might also like

  • Lulu Exchange
  • Straight Forward

Most Viewed