ഗുസ്തി താരങ്ങളെ വിമർശിച്ച് യോഗേശ്വർ ദത്ത്: മൂന്ന് മാസം മുൻപ് തന്നെ പരാതിപ്പെടണമായിരുന്നു

ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്കെതിരെ കനത്ത വിമർശനവുമായി ഒളിമ്പിക്സ് മെഡൽ ജേതാവ് യോഗേശ്വർ ദത്ത്. പരാതി നൽകാതെ വീട്ടിലിരുന്നാൽ പൊലീസ് നടപടിയെടുക്കില്ല എന്നായിരുന്നു യോഗേശ്വറിന്റെ വിമർശനം.
ദേശീയ വാർത്താ ഏജൻസിയായ എ.എൻ.ഐയ്യോട് സംസാരിക്കവെയാണ് യോഗേശ്വർ ഇത്തരത്തിൽ കനത്ത വിമർശനം ഉന്നയിച്ചത്. ബ്രിജ് ഭൂഷണെതിരെ നടപടി വേണമെങ്കിൽ മൂന്ന് മാസം മുൻപ് തന്നെ പൊലീസിൽ പരാതിപ്പെടണമായിരുന്നു. അല്ലാതെ പരാതി നൽകാതെ വീട്ടിൽ ഇരുന്നാൽ പൊലീസ് നടപടിയെടുക്കില്ലെന്ന് യോഗേശ്വർ ദത്ത് പറഞ്ഞു. ഗുസ്തി താരങ്ങളുടെ പരാതി അന്വേഷിക്കാൻ നിയോഗിച്ച സമിതിയിൽ അംഗം കൂടിയായിരുന്നു യോഗേശ്വർ ദത്ത്.
DFGDFGDFG