വെടിവെപ്പ്; വീട്ടില്‍ കയറി കുട്ടി അടക്കം അഞ്ച് പേരെ കൊന്ന് യുവാവ്


അമേരിക്കയിലെ ഹൂസ്റ്റണിനടുത്ത് ഒരു കുടുംബത്തിലെ അഞ്ച് പേരെ യുവാവ് വെടിവെച്ചുകൊന്നു. കൊല്ലപ്പെട്ടവരില്‍ ഒരു കുട്ടിയും മൂന്ന് സ്ത്രീകളുമുണ്ട്. 38കാരനായ ഫ്രാന്‍സിസ്‌കോ ഒറോപെസയാണ് കേസിലെ പ്രതി. ഇയാള്‍ മദ്യപിച്ച് വീട്ടുമുറ്റത്ത് വെടിവെപ്പ് നടത്തിയതിനെ അയല്‍വാസികള്‍ കൂടിയായ കൊല്ലപ്പെട്ട കുടുംബം എതിര്‍ത്തിരുന്നു. ഇതിന്റെ ദേഷ്യത്തില്‍ വീട്ടില്‍ അതിക്രമിച്ച് കയറി കുടുംബാംഗങ്ങളെ ഇയാള്‍ വെടിവെച്ച് കൊല്ലുകയായിരുന്നു. ഹൂസ്റ്റണില്‍ നിന്ന് 72 കിലോമീറ്റര്‍ അകലെയുള്ള ക്ലീവ്‌ലാന്‍ഡ് പട്ടണത്തില്‍ ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് വെടിവെപ്പ് നടന്നത്. പുലര്‍ച്ചെയുള്ള വെടിവെപ്പിനെ കൊല്ലപ്പെട്ട കുടുംബം എതിര്‍ത്തു. തങ്ങള്‍ക്ക് ഉറങ്ങണമെന്നും വെടിവെക്കുന്നത് നിര്‍ത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ പ്രതി അയല്‍വീട്ടില്‍ കയറി വെടിവെയ്ക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയി. ഇയാളെ കണ്ടെത്താനായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

അക്രമം നടക്കുമ്പോള്‍ വീട്ടില്‍ 10 പേരുണ്ടായിരുന്നു. കൊല്ലപ്പെട്ട ഒരു സ്ത്രീയും പുരുഷന്റെയും മൃതദേഹം വാതിലിനരികില്‍ നിന്നാണ് കണ്ടെത്തിയത്. എട്ടുവയസുള്ള കുട്ടിയെ കിടപ്പുമുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടുകുട്ടികളെ സംരക്ഷിക്കുന്നതിനിടെയാണ് ഒരു സ്ത്രീക്ക് വെടിയേറ്റത്. മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

article-image

ffg  h   

You might also like

  • Lulu Exchange
  • Straight Forward

Most Viewed