തൃശൂരിൽ ശവപ്പെട്ടി നിർമാണശാലയിൽ തീപിടിത്തം.

തൃശൂർ നായരങ്ങാടിയിൽ ശവപ്പെട്ടി നിർമാണശാലയിൽ തീപിടിത്തം. സംഭവത്തിൽ ആർക്കും പരിക്കില്ല. പുലർച്ചെ മൂന്നിനാണ് നെഹ്റു ബസാറിലെ വ്യാപാരകേന്ദ്രത്തിൽ തീപിടിത്തം ഉണ്ടായത്. സമീപത്തുള്ള ചായക്കടയിലെ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം നടന്നതെന്ന് പ്രാഥമിക വിലയിരുത്തലിന് ശേഷം അധികൃതർ അറിയിച്ചു. സംഭവമറിഞ്ഞയുടൻ സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന തീ പൂർണമായും അണച്ചു.
DSFDFGDFS