ആന്ധ്രാ മുഖ്യമന്ത്രിയുടെ പോസ്റ്റര്‍ വലിച്ചു കീറിയ നായക്കെതിരെ കേസ്

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പോസ്റ്റര്‍ വലിച്ചുകീറിയ നായക്കെതിരെ കേസെടുത്ത് പൊലീസ്. വിജയവാഡ പൊലീസ് തെലുഗുദേശം അനുഭവിയായ ദാസരി ഉദയശ്രീയുടെ പരാതിയിലാണ് കേസെടുത്തെന്നാണ് റിപ്പോര്‍ട്ട്. ജഗന്‍ റെഡ്ഡിയുടെ പോസ്റ്റര്‍ ഭിത്തിയില്‍ നിന്നും നായ വലിച്ചുകീറുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.മുഖ്യമന്ത്രിയെ അധിക്ഷേപിക്കുകയാണ് നായ ചെയ്തതെന്നും നായയ്ക്കും നായയെ ഇതിനായി പ്രേരിപ്പിച്ചവര്‍ക്കും വീഡിയോ പ്രചരിപ്പിച്ചവര്‍ക്കുമെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ദാസരി ഉദയശ്രീ എന്നയാള്‍ പൊലീസില്‍ പരാതി നല്‍കിയത്.
തനിക്ക് ജഗന്‍ മോഹന്‍ റെഡ്ഡിയോട് വലിയ ബഹുമാനമുണ്ട്. എന്നാല്‍ ഒരു നായ അദ്ദേഹത്തെ അപമാനിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. വൈഎസ്ആര്‍സിപി സംസ്ഥാനവ്യാപകമായി നടത്തുന്ന സര്‍വേയുടെ ഭാഗമായി 'ജഗന്നാഥ് മാ ഭവിഷ്യത്ത്' എന്ന മുദ്രാവാക്യം പതിച്ച പോസ്റ്ററാണ് നായ കടിച്ചു കീറിയത്.
FDGFD