രാജസ്ഥാനിൽ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി, ഇനി 5.5 മണിക്കൂറിനുളളില്‍ ഡല്‍ഹിയിലെത്താം


അജ്മീര്‍: രാജസ്ഥാനിലെ ആദ്യ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. ഇന്നു മുതല്‍ ട്രെയിനിന്റെ പതിവ് സര്‍വ്വീസ് ആരംഭിക്കും. അജ്മീറിനും ഡല്‍ഹി കാന്റിനും ഇടയിലൂടെയാവും ട്രെയിന്‍ സഞ്ചരിക്കുക. കൂടാതെ ജയ്പൂര്‍, അല്‍വാര്‍, ഗുരുഗ്രാം തുടങ്ങിയ പ്രധാന നഗരങ്ങളിലും സ്‌റ്റോപ്പുണ്ട്. റയില്‍ യാത്ര സുരക്ഷിതവും സൗകര്യങ്ങളുളളതുമാക്കാന്‍ ഞങ്ങളുടെ സര്‍ക്കാര്‍ നിരന്തരമായ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇന്ന് രാവിലെ 11 മണിക്ക് ഡല്‍ഹി കാന്റിനും അജ്മീറിനും ഇടയില്‍ വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്യാനുളള ഭാഗ്യം എനിക്ക് ലഭിച്ചു. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

സെക്കന്തരാബാദ്-തിരുപ്പതി, ചെന്നൈ-കോയമ്പത്തൂര്‍ വന്ദേ ഭാരത് ട്രെയിനുകള്‍ കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തിരുന്നു. ഇതോടെ തെലങ്കാനയ്ക്കും ആന്ധ്രാപ്രദേശിനും ഇടയിലുളള ട്രെയിന്‍ യാത്രാ സമയം മൂന്നര മണിക്കൂറായി കുറഞ്ഞു. ഇത് തീര്‍ത്ഥാടകര്‍ക്ക് പ്രയോജനകരമാണ്. തമിഴ്‌നാട് ട്രെയിന്‍ സംസ്ഥാന തലസ്ഥാനത്തിനും വ്യവസായ നഗരമായ കോയമ്പത്തൂരിനും ഇടയിലുളള യാത്രാ സമയം ഒരുമണിക്കൂറിലധികം കുറച്ചു. രണ്ട് നഗരങ്ങള്‍ക്കിടയിലുളള ഏറ്റവും വേഗതയേറിയ ട്രെയിനാണിത്. അഞ്ച് മണിക്കൂര്‍ 50 മിനിറ്റ് യാത്രാസമയം ഒരു മണിക്കൂറിലധികം ലാഭിക്കുന്നു.

article-image

FFFFF

You might also like

  • Lulu Exchange
  • Straight Forward

Most Viewed