വടകര സഹൃദയ വേദി ഇഫ്താർ സംഗമം നടത്തി

ബഹ്റൈനിലെ വടകര നിവാസികളുടെ കൂട്ടായ്മയായ ‘വടകര സഹൃദയ വേദി സംഘടിപ്പിച്ച ഇഫ്താർ സംഗമം സമൂഹത്തിലെ വിവിധ തുറകളിൽ പ്രവർത്തിക്കുന്നവരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. ഇഫ്താർ സംഗമത്തിൽ സഹൃദയ വേദി പ്രസിഡന്റ് ആർ. പവിത്രൻ അധ്യക്ഷത വഹിച്ചു. റഷീദ് മാഹി ഇഫ്താർ സന്ദേശം നൽകി.
ലോക കേരള സഭ അംഗം ഷാജി മൂതല , ഷംസുദ്ദീൻ വെള്ളികുളങ്ങര, ലത്തീഫ് ആയഞ്ചേരി, രാമത്ത് ഹരിദാസ് എന്നിവർ ആശംസ പ്രസംഗം നടത്തി. സെക്രട്ടറി എം.ശശിധരൻ സ്വാഗതവും, വൈസ്.പ്രസിഡന്റ് എം.പി. അഷറഫ് നന്ദിയും പറഞ്ഞു.
sdtt