ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി രണ്ടുവയസുകാരന് ദാരുണാന്ത്യം

ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി രണ്ടുവയസുകാരൻ മരിച്ചു. ആലപ്പുഴ അമ്പലപ്പുഴയിലാണ് സംഭവം. കോമന പുതുവൽ വിനയന്‍റെ മകൻ വിഘ്നേശ്വരൻ ആണ് മരിച്ചത്. കുട്ടിയെ കാണാത്തതിനെ തുടർന്ന് മുത്തശിയും സഹോദരിയും നടത്തിയ തിരച്ചിലിലാണ് വീടിന് പുറകിൽ ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മത്സ്യത്തൊഴിലാളിയായ പിതാവ് ജോലിക്ക് പോയിരുന്ന സമയത്താണ് സംഭവമുണ്ടായത്. കുട്ടിയുടെ അമ്മ അയേന നേരത്തെ മരിച്ചിരുന്നു.
CVXB VXCVGZ