മാർ‍ക്ക് കുറഞ്ഞതിന്റെ പേരിൽ‍ അധ്യാപകൻ പരസ്യമായി അവഹേളിച്ചു; വിദ്യാർ‍ഥി ക്ലാസ് മുറിയിൽ‍ ജീവനൊടുക്കി


മാർക്ക് കുറഞ്ഞതിന് അധ്യാപകൻ പരസ്യമായി അവഹേളിച്ചതിൽ മനം നൊന്ത് വിദ്യാർ‍ഥി ആത്മഹത്യ ചെയ്തു. ഹൈദരാബാദ് നാർസിംഗിയിലെ ശ്രീചൈതന്യ ജൂനിയർ കോളജിലെ ഒന്നാം വർഷ പ്രീഡിഗ്രി വിദ്യാർഥിയായ സാത്വിക് ആണ് അതേ ക്ലാസ് മുറിയിൽ‍ തൂങ്ങി മരിച്ചത്. ഈ കോളജിൽ‍ മാർ‍ക്ക് കുറഞ്ഞ വിദ്യാർ‍ഥികളെ മറ്റുള്ളവർ‍ക്കു മുന്നിൽ‍ വച്ചു പരസ്യമായി അടിക്കുകയും ചീത്ത വിളിക്കുകയും ചെയ്യാറുണ്ടെന്ന ആക്ഷേപം ശക്തമാണ്.

കഴി‍ഞ്ഞ പരീക്ഷയിൽ‍ സാത്വികിനു മാർ‍ക്ക് കുറവായിരുന്നു. ഇതേ തുടർ‍ന്നു മറ്റു വിദ്യാർ‍ഥികളുടെ മുന്നിൽ‍വച്ച് അധ്യാപകന്‍ മോശമായി പെരുമാറുകയായിരുന്നു. അപമാനിച്ച അധ്യാപകനെതിരെ പ്രിൻസിപ്പലിനു പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ഇതോടെ അധ്യാപകൻ പ്രതികാര നടപടി തുടങ്ങി. ഇതേ തുടർ‍ന്നാണ് വിദ്യാർ‍ഥി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ഹോസ്റ്റലിൽ നിന്നിറങ്ങിയ സാത്വിക് ക്ലാസ് മുറിയിലെത്തി തൂങ്ങി മരിക്കുകയായിരുന്നു.

സാത്വികിനെ കാണാതായതോടെ അന്വേഷിച്ചെത്തിയ സുഹൃത്തുക്കളാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിക്കാൻ കോളേജ് അധികൃതരോട് സഹായം ചോദിച്ചെങ്കിലും സഹായിക്കാൻ തയ്യാറായില്ലെന്നും ആരോപണമുണ്ട്.

സംഭവത്തിൽ അധ്യാപകൻ,  കോളേജ് പ്രിന്‍സിപ്പൽ, ഹോസ്റ്റൽ വാർഡൻ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒളിവിൽ‍പോയ ഇവർ‍ക്കായി തിരച്ചിൽ‍ തുടങ്ങിയതായി ഹൈദരാബാദ് പൊലീസ് അറിയിച്ചു.

article-image

wtew

You might also like

Most Viewed