തിങ്ക് ടാങ്കിന്റെ എഫ്സിആർഎ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഡൽഹി ആസ്ഥാനമായുള്ള സെന്റർ ഫോർ പോളിസി റിസേർച്ച് തിങ്ക് ടാങ്കിന്റെ എഫ്സിആർഎ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദേശ സ്രോതസ്സുകളിൽ നിന്ന് ഫണ്ട് സ്വീകരിക്കുമ്പോൾ എന്‍ജിഒ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സസ്‌പെന്‍ഷന്‍. എഫ്സിആർഎ ലൈസന്‍സില്ലാതെ എന്‍ജിഒയ്ക്ക് വിദേശത്ത് നിന്ന് ഫണ്ടുകളൊന്നും സ്വീകരിക്കാന്‍ കഴിയുകയില്ല.
180 ദിവസത്തേക്കാണ് സസ്പെന്‍ഷന്‍ എന്ന് സിപിആർ നൽകിയ പ്രസ്താവനയിൽ പറയുന്നു. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്റ്റിന്റെ (എഫ്സിആർഎ) നിയമ ലംഘനമാണ് കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ചയാണ് സസ്‌പെന്‍ഷന്‍ പ്രാബല്യത്തിൽ വന്നത്.
'ഇത് പൂർണ്ണമായും നിയമാനുസൃതമാണ്. സ്ഥിരമായി കണ്‍ട്രോളർ ആന്‍ഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള സർക്കാർ അധികാരികൾ സിപിആർ സൂക്ഷ്മമായി പരിശോധിക്കുകയും ഓഡിറ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്', മന്ത്രാലയം അറിയിച്ചു. തങ്ങൾക്ക് വാർഷിക ഓഡിറ്റുകൾ ഉണ്ടെന്നും എല്ലാ വാർഷിക ഓഡിറ്റുകളുടെയും ബാലന്‍സ് ഷീറ്റുകൾ പരസ്യമാക്കാറുളളതാണെന്നും സർക്കാർ നടപടിയെക്കുറിച്ച് പ്രതികരിക്കവെ എന്‍ജിഒ പറഞ്ഞു.
ftuft