തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമന രീതി മാറ്റണമെന്ന് സുപ്രീംകോടതി

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനത്തിൽ സുപ്രധാന ഉത്തരവുമായി സുപീംകോടതി. നിലവിലെ നിയമന രീതി മാറ്റണമെന്ന് നിർദേശിച്ച കോടതി ഇതിനായി മൂന്നംഗ സമിതിയെയും നിശ്ചയിച്ചു. പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ പാർട്ടിയുടെ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്നതാകണം സമിതി. ഈ സമിതിക്കാകും തെരഞ്ഞെടുപ്പ് കമ്മീഷനെ നിർദേശിക്കാനുള്ള അധികാരം. മൂന്നംഗ സമിതി പ്രകാരം ചീഫ് ഇലക്ഷന്‍ കമ്മീഷണറെയും ഇലക്ഷന്‍ കമ്മീഷണർമാരെയും രാഷ്ട്രപതിക്ക് ശുപാർശ ചെയ്യണമെന്നും സുപ്രീംകോടതി അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി.
ജസ്റ്റിസ് കെ എം ജോസഫ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. ലോക്സഭയിൽ പ്രതിപക്ഷ നേതാവിന്റെ അഭാവത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവാകും സമിതിയിലെ അംഗം. തെരഞ്ഞെടുപ്പ് കമ്മീഷണർമാരെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും നിയമിക്കുന്നതിന് കൊളീജിയം പോലുള്ള സംവിധാനം വേണമെന്ന ഹർജികളിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി
dfhdfh