കോൺഗ്രസ് നേതാവ് പവൻ ഖേരയെ ഇൻഡിഗോ വിമാനത്തിൽ നിന്ന് പുറത്താക്കി


കോൺഗ്രസ് നേതാവ് പവൻ ഖേരയെ ഇൻഡിഗോ വിമാനത്തിൽ നിന്ന് പുറത്താക്കി. കേസ് ഉള്ളതിനാൽ യാത്ര ചെയ്യാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഡൽഹി വിമാനത്താവളത്തിൽ കെ.സി വേണുഗോപാൽ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പ്രതിഷേധിക്കുകയാണ്. റായ്പൂരില്‍ നടക്കുന്ന പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയത്. ലഗേജ് പരിശോധിക്കണമെന്ന് പറഞ്ഞാണ് പവന്‍ ഖേരയോട് വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടത്.

തുടര്‍ന്ന് ഖേരയുടെ പേരില്‍ കേസുള്ളതിനാല്‍ യാത്ര ചെയ്യാനാവില്ലെന്ന് വിമാനത്താവള അധികൃതര്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ എന്തുകേസാണ് തന്‍റെ പേരിലുള്ളതെന്ന പവന്‍ ഖേരയുടെ ചോദ്യത്തിന് അധികൃതര്‍ മറുപടി നല്‍കിയില്ല. ഇതിനിടെ പവന്‍ ഖേരയെ കസ്റ്റഡിയിലെടുക്കാന്‍ ഡല്‍ഹി പൊലീസ് എത്തിയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. പവന്‍ ഖേരയുടെ വിമാന യാത്ര വിലക്കാന്‍ അസം പൊലീസ് ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്.

article-image

ws

You might also like

Most Viewed