സ്നേഹകേരളം പ്രവാസത്തിന്റെ കരുതൽ -ഐസിഎഫ് ഹാർമണി ക്ലോൺക്ലേവ് ഫെബ്രവരി 25ന് നടക്കും

ഐസിഎഫിന്റെ നേതൃത്വത്തിൽ ജനവരി മാസം മുതൽ മാർച്ച് മാസം വരെ നടക്കുന്ന സ്നേഹകേരളം പ്രവാസത്തിന്റെ കരുതൽ എന്ന പ്രചരണ ക്യാമ്പയിന്റെ ഭാഗമായി ഐസിഎഫ് ബഹ്റൈന്റെ ആഭിമുഖ്യത്തിൽ ഫെബ്രവരി 25ന് ശനിയാഴ്ച്ച രാത്രി എട്ട് മണിക്ക് സഗയയിലെ കെസിഎ ഹാളിൽ വെച്ച് ഹാർമണി കോൺക്ലേവ് എന്ന പേരിൽ സംഗമം സംഘടിപ്പിക്കും. കേരള വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഓൺലൈനിലൂടെ പരിപാടി ഉദ്ഘാടനം ചെയ്യും. ഐസിഎഫ് ഇന്റർനാഷണൽ ജനറൽ സെക്രട്ടറി നിസാർ സഖാഫി പ്രമേയ പ്രഭാഷണം അവതരിപ്പിക്കുന്ന പരിപാടിയിൽ ബഹ്റൈനിലെ പ്രമുഖ മലയാളി സാമൂഹ്യപ്രവർത്തകർ സംബന്ധിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സാമൂഹിക ബന്ധങ്ങളെ തിരിച്ചുകൊണ്ടുവരാനായി ഐസിഎഫ് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ബഹ്റൈനിൽ മാത്രം ഏഴായിരത്തോളം പേരെ നേരിൽ കണ്ട് കാംപെയിൻ സന്ദേശം കൈമാറിയതായും ഭാരവാഹികൾ അറിയിച്ചു. മാർച്ച് 17 വരെ തുടരുന്ന ക്യാമ്പയിന്റെ ഭാഗമായി നിരവധി പരിപാടികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. വാർത്തസമ്മേളനത്തിൽ പ്രസിഡണ്ട് കെ സി സൈനുദ്ധീൻ സഖാഫി, ജനറൽ സെക്രട്ടറി എം സി അബ്ദുൽ കരീം, വൈസ് പ്രസിഡണ്ട് അബുബ്ബക്കർ ലത്ത്വീഫി, മുസ്തഫ ഹാജി, ഷമീർ പന്നൂർ, സിയാദ് വളപട്ടണം, നിസാർ എടപ്പാൾ എന്നിവർ പങ്കെടുത്തു.
dfhdfghgdf