ഓട്ടോയിൽ‍ തുപ്പിയ കുട്ടിയെ വസ്ത്രം അഴിപ്പിച്ച് ഡ്രൈവർ‍ തുടപ്പിച്ചു; റിപ്പോർ‍ട്ട് തേടി ബാലാവകാശ കമ്മീഷൻ


അഴിയൂരിൽ‍ ഓട്ടോയിൽ‍ തുപ്പിയ അഞ്ച് വയസുകാരന്റ വസ്ത്രം അഴിച്ച് ഓട്ടോ തുടപ്പിച്ച സംഭവത്തിൽ‍ ബാലവകാശ കമ്മീഷൻ ചോമ്പാല പോലീസിൽ‍ നിന്നും റിപ്പോർ‍ട്ട് തേടി.

സ്‌കൂളിലേക്ക് പോകും വഴി പിഞ്ചു ബാലൻ വണ്ടിയിൽ‍നിന്ന് പുറത്തേക്ക് തുപ്പുമ്പോൾ‍ തുപ്പൽ‍ ദേഹത്ത് അബദ്ധത്തിൽ‍ തെറിച്ചപ്പോൾ‍ കുഞ്ഞിപ്പള്ളി ഓട്ടോ സ്റ്റാ‍ന്റിലെ ഡ്രൈവറായ വിചിത്രൻ കോറോത്ത് കുട്ടിയെ വണ്ടിയിൽ‍ നിന്ന് പിടിച്ചിറക്കി മറ്റു കുട്ടികളുടെ മുന്നിൽ‍ വച്ച് കുട്ടിയുടെ ഷർ‍ട്ട് അഴിപിച്ച് തുപ്പൽ‍ തുടപ്പിക്കുകയായിരുന്നു.

കുട്ടിയുടെ മാതാവാണ് ദൃശ്യം പകർ‍ത്തിയത്. കഴിഞ്ഞ ദിവസം രാവിലെ വീട്ടിൽ‍ നിന്നും കുട്ടിയെ സ്‌കൂളിലേക്ക് കൊണ്ട് പോകാൻ വന്ന സമയത്താണ് സംഭവം. സംഭവം സമൂഹ മാധ്യമങ്ങളിൽ‍ വൈറലായതോടെയാണ് ബാലാവകാശ കമ്മീഷൻ ചെയർ‍മാർ‍ കെ.വി മനോജ് കുമാർ‍ റിപ്പോർ‍ട്ട് തേടിയത്

article-image

ീഹ8ീൂഗ

You might also like

  • Lulu Exchange
  • Straight Forward

Most Viewed