ദി റെസിസ്റ്റൻസ് ഫ്രണ്ടിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകര സംഘടനയായി പ്രഖ്യാപിച്ചു

ലഷ്കർ−ഇ−തോയ്ബയുടെ അനുബന്ധ സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ടിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകര സംഘടനയായി പ്രഖ്യാപിച്ചു. ടിആർഎഫ് കമാൻഡറായ ഷെയ്ഖ് സജാദ് ഗുലിനെ യുഎപിഎയുടെ നാലാം ഷെഡ്യൂൾ പ്രകാരം തീവ്രവാദിയായി പ്രഖ്യാപിച്ചു. തീവ്രവാദ പ്രവർത്തനങ്ങൾക്കായി സാമൂഹിക മാധ്യമത്തിലൂടെ യുവാക്കളെ റിക്രൂട്ട് ചെയ്യൽ, പാക്കിസ്ഥാനിൽ നിന്ന് കാഷ്മീരിലേക്ക് ആയുധങ്ങളും മയക്കുമരുന്നുകളും കടത്തൽ, ജമ്മു കാഷ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങൾ, ഭീകരരെ റിക്രൂട്ട് ചെയ്യൽ, തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് ടിആർഎഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചത്.
കാഷ്മീരിൽ വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കാൻ ലഷ്ക്കർ− ഇ−തോയ്ബക്ക് പാകിസ്ഥാൻ നൽകിയ പുതിയ പേരാണ് ടിആർഎഫ് എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. 2022ൽ കാഷ്മീരിൽ കൊല്ലപ്പെട്ട തീവ്രവാദികളിൽ ഏറ്റവും കൂടുതൽ പേർ ടിആർഎഫിൽ നിന്നുള്ളവരായിരുന്നു.
ghfgvhjgv