സഹയാത്രികയ്ക്ക് മേല്‍ മൂത്രമൊഴിച്ച സംഭവം: പ്രതി ശങ്കര്‍ മിശ്രയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ്

എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയ്ക്ക് മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ ഒളിവിലുള്ള പ്രതി ശങ്കര്‍ മിശ്രയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഇയാള്‍ രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി.
ശങ്കര്‍ മിശ്ര ഒരു അമേരിക്കന്‍ കമ്പനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്‍റാണെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ വിമാനക്കമ്പനിക്ക് നല്‍കിയത് വ്യാജവിലാസമാണ്. നിലവില്‍ ലക്‌നോവില്‍ താമസിക്കുന്ന ഇയാള്‍ മുംബൈയിലുള്ള ബന്ധുക്കളുടെ വിലാസമാണ് നല്‍കിയതെന്ന് പോലീസ് പറഞ്ഞു.
സംഭവത്തില്‍ പോലീസ് വിമാനജീവനക്കാരുടെ മൊഴിയെടുത്തു. ഈ മാസം നാലിനാണ് കേസെടുത്തതെന്ന് എഫ്‌ഐആറില്‍ പറയുന്നു. അതിക്രമത്തിനുശേഷം സീറ്റ് മാറ്റിക്കിട്ടാന്‍ അരമണിക്കൂര്‍ കാത്തുനില്‍ക്കേണ്ടിവന്നു.
സംഭവത്തില്‍ എയര്‍ ഇന്ത്യക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചെന്ന് പരാതിക്കാരി പറഞ്ഞതായി എഫ്‌ഐആറിലുണ്ട്. വിമാനത്തില്‍ യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിക്കുകയും സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി. കര്‍ണാടക സ്വദേശിയായ സ്ത്രീയാണ് പരാതിക്കാരി.
നവംബര്‍ 26നാണ് സംഭവം നടന്നത്. വിമാനത്തിലെ ദുരനുഭവം വ്യക്തമാക്കി ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന് പരാതിക്കാരി എഴുതിയ കത്ത് പുറത്തുവന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവം നടന്നയുടനെ പരാതിപ്പെട്ടിട്ടും എയര്‍ ഇന്ത്യ ക്യാബിന്‍ ക്രൂ നടപടി സ്വീകരിച്ചില്ലെന്നും പരാതിക്കാരി ആരോപിച്ചിരുന്നു.
SDFGSG