ഭരണഘടനയെ രക്ഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊല്ലണമെന്ന് മുൻ കോൺഗ്രസ് മന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് എതിരെ വധഭീഷണി മുഴക്കി കോൺഗ്രസ് നേതാവ്. മദ്ധ്യപ്രദേശ് മുൻ കോൺഗ്രസ് മന്ത്രി രാജ പടേരിയയാണ് പ്രധാനമന്ത്രിക്ക് എതിരെ വധഭീഷണി മുഴക്കിയത്. ‘ഭരണഘടനയെ രക്ഷിക്കാൻ പ്രധാനമന്ത്രിയെ കൊല്ലണം. സമൂഹത്തിൽ നിന്ന് തിന്മ നീക്കം ചെയ്യാൻ ആവശ്യമെങ്കിൽ മോദിയെ കൊല്ലാൻ തയ്യാറാർ’, രാജ പടേരിയ പറഞ്ഞു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ വലിയ വിമർശനമാണ് ഉയരുന്നത്. പരാമർശം വിവാദമായതോടെ നാക്കുപിഴയാണെന്നും വാക്കുകൾ തെറ്റായി ചിത്രീകരിച്ചതാണെന്നും രാജ പടേരിയ വാദിച്ചു.
‘ഞാൻ ഗാന്ധിയിൽ വിശ്വസിക്കുന്ന ആളാണ്, എനിക്ക് ഇങ്ങനെ സംസാരിക്കാൻ കഴിയില്ല. ഭരണഘടനയെ രക്ഷിക്കാൻ മോദിയെ പരാജയപ്പെടുത്തേണ്ട രാഷ്ട്രീയ അന്തരീക്ഷമാണ് ഞാൻ ഉദ്ദേശിച്ചത്. ന്യൂനപക്ഷങ്ങളെയും ദളിതരെയും ആദിവാസികളെയും സംരക്ഷിക്കാനും തൊഴിലില്ലായ്മ ഇല്ലാതാക്കാനും മോദിയെ പരാജയപ്പെടുത്തേണ്ടത് ആവശ്യമാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മോദിയെ തോൽപ്പിക്കുക എന്ന അർത്ഥമാണ് ഉദ്ദേശിച്ചതെന്നും ബാക്കിയെല്ലാം തെറ്റായി വ്യാഖ്യാനിച്ചതാണെന്നുമാണ് മുൻ മദ്ധ്യപ്രദേശ് മന്ത്രി കൂടിയായിരുന്ന രാജ പടേരിയയുടെ വാദം.
hyft