ഗവർ‍ണർ ആരിഫ് മുഹമ്മദ് ഖാന്റെ ക്രിസ്മസ് ക്ഷണം നിരസിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും


ഗവർ‍ണറുടെ ക്രിസ്മസ് ക്ഷണം നിരസിച്ച് സർ‍ക്കാർ‍. ഗവർ‍ണർ‍ ആരിഫ് മുഹമ്മദ് ഖാന്റെ ക്രിസ്മസ് ആഘോഷ വിരുന്നിൽ‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല. ഈ മാസം 14ന് രാജ്ഭവനിൽ‍ വച്ച് നടക്കുന്ന ആഘോഷ പരിപാടിയിലേക്കാണ് ഗവർ‍ണർ‍ മന്ത്രിമാരെ ക്ഷണിച്ചത്.

14ന് വൈകിട്ടാണ് ആഘോഷ പരിപാടികൾ‍ രാജ്ഭവൻ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ തവണത്തെ ക്രിസ്മസ് ആഘോഷ വേളയിൽ‍ മതപുരോഹിതന്മാരാണ് എത്തിയിരുന്നത്. ഇത്തവണ ഗവർ‍ണറുമായുള്ള സർ‍ക്കാരിന്റെ തുറന്ന പോരിനിടെയാണ് ക്രിസ്മസ് ക്ഷണമുണ്ടായതും നിരസിച്ചതും.

മുഖ്യമന്ത്രി, മന്ത്രിമാർ‍, സ്പീക്കർ‍, പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി, വകുപ്പു സെക്രട്ടറിമാർ‍ എന്നിവരെയും മതനേതാക്കളെയും ആഘോഷത്തിനു ക്ഷണിച്ചിരുന്നു. തിരുവനന്തപുരത്തെ ചടങ്ങിനു ശേഷം കൊച്ചിയിലും കോഴിക്കോട്ടും ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കാനും രാജ്ഭവൻ അധികൃതരോട് ഗവർ‍ണർ‍ നിർ‍ദേശിച്ചിട്ടുണ്ട്. തലസ്ഥാനത്ത് ഈ വർ‍ഷം നടന്ന ഓണം വാരാഘോഷ സമാപന പരിപാടിയിൽ‍ നിന്ന് വർ‍ണറെ സർ‍ക്കാർ‍ ഒഴിവാക്കിയിരുന്നു.

article-image

464646

You might also like

  • Straight Forward

Most Viewed