മഹരാഷ്ട്രയിൽ വാഹനാപകടം; അഞ്ച് വിദ്യാർഥികൾ മരിച്ചു

മഹരാഷ്ട്രയിൽ വാഹനാപകടത്തിൽ അഞ്ച് വിദ്യാർഥികൾ മരിച്ചു. നാസിക്കിലാണ് സംഭവം. നാല് പേർക്ക് പരിക്കേറ്റു. 18നും 20നും ഇടയിൽ പ്രായമുള്ള എട്ട് കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. സിന്നാറിൽ നിന്നും നാസിക്കിലേക്ക് പോകുകയായിരുന്ന ഇവരുടെ വാഹനം എതിർദിശയിൽ നിന്നും വന്ന രണ്ട് കാറുകളുമായി കൂട്ടിയിടിക്കുകയായിരുന്നു.
അഞ്ച് പേർ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.
r57r7