രാജസ്ഥാൻ കോൺഗ്രസിൽ ഐക്യത്തിന്‍റെ സൂചന; എല്ലാവരും ഭാരത് ജോഡോ യാത്രയുടെ ഭാഗമാകണമെന്ന് സച്ചിൻ പൈലറ്റ്


രാജസ്ഥാൻ കോൺഗ്രസിൽ ഐക്യത്തിന്‍റെ സൂചന. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ പുതിയ വീഡിയോ സച്ചിൻ പൈലറ്റ് പുറത്തിറക്കി. എല്ലാവരും ഭാരത് ജോഡോ യാത്രയുടെ ഭാഗമാകണമെന്ന് സച്ചിൻ പൈലറ്റ് ആവശ്യപ്പെട്ടു. 

രാജസ്ഥാൻ മുഴുവൻ ഭാരത് ജോഡോ യാത്രയുടെ ഭാഗമാവുന്നു, നിങ്ങളോ ?, എന്ന ചോദ്യം ഉയർത്തിയാണ് സച്ചിന്‍റെ വിഡിയോ അവസാനിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്നു വൈകിട്ടാണ് രാജസ്ഥാനിൽ പ്രവേശിക്കുന്നത്. 18 നിയമസഭാ മണ്ഡലത്തിലൂടെ 20 ദിവസമായാണ് യാത്ര കടന്നുപോവുക. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള അധികാര തർക്കത്തിന് ഭാരത് ജോഡോ യാത്ര എത്താൻ ഇരിക്കെ നേതൃത്വം താൽക്കാലിക പരിഹാരം ഉണ്ടാക്കിയിരുന്നു. യാത്രയിലെ ശക്തി പ്രകടനത്തിനായി ഗെഹ്‌ലോട്ട് − പൈലറ്റ് വിഭാഗങ്ങൾ സംസ്ഥാനത്ത് വ്യാപകമായി പോസ്റ്ററുകളും ബാനറുകളും പതിച്ചിട്ടുണ്ട്.

article-image

t68t78t

You might also like

  • Straight Forward

Most Viewed