സവർക്കർക്കെതിരെയുള്ള പ്രസ്താവന; രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് മഹാരാഷ്ട്ര സർക്കാർ

വിഡി സവർക്കർക്കെതിരായ പരാമർശത്തിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസ്. ഷിൻഡെ വിഭാഗത്തിന്റെ പരാതിയിലാണ് മഹാരാഷ്ട്ര പൊലീസ് കേസെടുത്തത്. തന്റെ മുത്തച്ഛനെ അപമാനിച്ചുവെന്ന് ആരോപിച്ച് സവർക്കറുടെ കൊച്ചുമകനായ രഞ്ജിത്ത് സവർക്കറും പരാതി നൽകിയിരുന്നു. ഐപിസി സെക്ഷൻ 500, 501 എന്നീ വകുപ്പുകളാണ് രാഹുൽ ഗാന്ധിക്കെതിരെ മഹാരാഷ്ട്ര പൊലീസ് ചുത്തിയിരിക്കുന്നത്.വ്യാഴാഴ്ച മഹാരാഷ്ട്രയിലെ അകോളയിൽ നടന്ന വാർത്ത സമ്മേളനത്തിലാണ് വിഡി സവർക്കർക്കെതിരെ രാഹുൽ ഗാന്ധി രംഗത്തെത്തിയത്. സവർക്കർ ബ്രിട്ടീഷുകാർക്കെതിരെ എഴുതിയ കത്ത് രാഹുൽ ഗാന്ധി പ്രദർശിപ്പിച്ചിരുന്നു. ബ്രിട്ടീഷുകാർക്ക് വീർസവർക്കർ ഒരു കത്തെഴുതി, 'സർ, നിങ്ങളുടെ ഏറ്റവും അനുസരണയുള്ള ഭൃത്യനായി തുടരാൻ അനുവദിക്കണമെന്ന് ഞാൻ അപേക്ഷിക്കുകയാണ്', എന്നെഴുതി ഒപ്പും ഇട്ടു. സവർക്കർ ബ്രിട്ടീഷുകാരെ സഹായിച്ചു. പേടി കൊണ്ട് കത്തിൽ ഒപ്പിട്ട് അദ്ദേഹം മഹാത്മ ഗാന്ധി, ജവഹർലാൽ നെഹ്‌റു, സർദാർ പട്ടേൽ എന്നിവരെ വഞ്ചിച്ചെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അറസ്റ്റിൽ സവർക്കർ സ്വാതന്ത്ര്യ സമരസേനാനിയല്ലെന്ന രാഹുലിന്റെ അഭിപ്രായം തങ്ങൾക്കില്ലെന്ന് ശിവസേന നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറേ പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് രാഹുലിന്റെ വാക്കുകൾ. രാഹുൽ ഗാന്ധി നിർലജ്ജമായി സവർക്കറെ കുറിച്ച് നുണ പറയുകയാണെന്ന് മഹാരാഷ്ട് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് യാത്ര തടയാൻ മഹാരാഷ്ട്ര സർക്കാരിനെ രാഹുൽ വെല്ലുവിളിച്ചത്. ബിജെപി രാജ്യത്ത് വിദ്വേഷവും ഭയവും അക്രമവും പടർത്തുകയാണ്. പ്രതിപക്ഷത്തിന് ബിജെപിയെ നേരിടാവുന്നില്ല എന്ന വാദം ഊതിപ്പെരുപ്പിച്ചതാണ്. പ്രതിപക്ഷത്തിന് സ്ഥാപനങ്ങളുടെയോ നിയമസ്ഥാപനങ്ങളുടെയോ മാധ്യമങ്ങളുടെയോ മേലെ നിയന്ത്രണമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
dhh