ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; പ്രൈമറി സ്കൂളുകൾ നാളെ മുതൽ അടച്ചിടും


വായു മലീനികരണത്തെ തുടർ‍ന്ന് ഡൽ‍ഹിയിൽ‍ പ്രൈമറി സ്‌കൂളുകൾ നാളെ മുതൽ‍ അടച്ചിടുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. അഞ്ചാം ക്ലാസ് മുതൽ‍ ക്ലാസ് മുറിക്ക് പുറത്തുള്ള പ്രവർ‍ത്തനങ്ങള്ള‍ നിർ‍ത്തിവെക്കും. കായിക മത്സരങ്ങള്ള അനുവദിക്കില്ല. പ്രൈമറി ക്ലാസുകൾ ഓൺലൈനായിട്ടാകും നടത്തുക.

അഞ്ചാം ക്ലാസ് മുതൽ‍ ക്ലാസ് മുറിക്ക് പുറത്തുള്ള പ്രവർ‍ത്തനങ്ങൾ‍ നിർ‍ത്തിവെക്കാൻ നിർ‍ദേശം നൽ‍കിയതായും വാഹനങ്ങൾക്ക് ക്രമീകരണം നടത്തുന്ന കാര്യങ്ങൾ‍ ആലോചനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡൽ‍ഹി എൻസിആർ‍ മേഖലയിലെ പലയിടങ്ങളിലും വായുഗുണനിലവാര സൂചിക 500ലധികമായ സാഹചര്യത്തിലാണ് നടപടി.

വായു മലിനീകരണം രൂക്ഷമായി തുടങ്ങിയതോടെ ആളുകൾ വീടുകളിൽ‍ ഇരുന്ന് ജോലി ചെയ്യണമെന്നും മലിനീകരണത്തിന്റെ പകുതിയും വാഹനങ്ങളിൽ‍ നിന്നാണെന്നും കഴിവതും സ്വകാര്യ വാഹനങ്ങള്ള‍ പുറത്തിറക്കാതെ സഹകരിക്കണമെന്നും സർ‍ക്കാർ‍ നേരത്തെ പൊതുജനങ്ങളോട് അഭ്യർ‍ഥിച്ചിരുന്നു.

ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, നോയിഡ തുടങ്ങി ഡൽ‍ഹിയോട് ചേർ‍ന്നുള്ള പ്രദേശങ്ങളിൽ‍ വായുമലിനീകരണം കുറയ്ക്കാൻ പ്രാദേശിക പ്രത്യേക ദൗത്യസേന രൂപീകരിക്കണമെന്ന് ഉത്തർ‍പ്രദേശ്, ഹരിയാന സർ‍ക്കാരുകളോട് ഡൽ‍ഹി സർ‍ക്കാർ‍ അഭ്യർ‍ഥിച്ചിരുന്നു. കഴിഞ്ഞാഴ്ച തലസ്ഥാന നഗരപ്രദേശങ്ങളിൽ‍ നിർ‍മാണവും പൊളിക്കലും വിലക്കിയുള്ള ഉത്തരവിറക്കിയിരുന്നു.

article-image

്ഹിഗഹ

You might also like

Most Viewed