ഇസ്രായേലിൽ നെതന്യാഹുവിന്റെ വിജയവാർ‍ത്ത വന്നതോടെ ഗാസയുടെ റോക്കറ്റാക്രമണം


ഇസ്രായേൽ‍ തിരഞ്ഞെടുപ്പിൽ‍ വൻ മുന്നേറ്റം കാഴ്ചവെച്ച് ലികുഡ് പാർ‍ട്ടി ഭരണം ഉറപ്പിച്ചതിന് പിന്നാലെ റോക്കറ്റ് തൊടുത്തുവിട്ട് ഗാസയിൽ‍ നിന്ന് മിസൈലുകൾ‍ തൊടുത്തുവിട്ടു.

പുതിയ പ്രധാനമന്ത്രിയായി ബെഞ്ചമിൻ നെതന്യാഹു തിരിച്ചെത്തുമെന്ന സൂചനകൾ‍ പുറത്തുവന്നതോടെയാണ് ഗാസയിൽ‍ നിന്ന് നാല് റോക്കറ്റുകൾ തൊടുത്തുവിട്ടതെന്നാണ് റിപ്പോർ‍ട്ടുകൾ‍.

ഇസ്രായേൽ‍ സൈന്യം നൽ‍കുന്ന വിവരങ്ങൾ‍ പ്രകാരം രാജ്യത്തിന്റെ എയർ‍ ഡിഫൻസ് സിസ്റ്റത്തെ റോക്കറ്റ് ആക്രമണം ബാധിച്ചുവെന്നാണ് അറിയിക്കുന്നത്. സംഭവത്തിന് പിന്നാലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് ജിഹാദ് ഏറ്റെടുത്തു.

അതേസമയം ആക്രമണത്തിൽ‍ ആർ‍ക്കും ജീവാപായം സംഭവിച്ചതായി റിപ്പോർ‍ട്ടുകളില്ല. ഗാസ അതിർ‍ത്തിക്ക് സമീപമുള്ള ഇസ്രായേൽ‍ പ്രദേശങ്ങളായ കിസ്സുഫിം, ഈൻ ഹഷോൽ‍ഷ, നിറിം എന്നീ മേഖലകളിലാണ് റോക്കറ്റ് വരുന്നതിന്റെ അപായ സൂചനകൾ‍ മുഴങ്ങിയത്.

ജെനിനിൽ‍ വെച്ച് അൽ‍−ഖുദ്സ് കമാൻഡർ‍ വധിക്കപ്പെട്ടതിനുള്ള പ്രതിഷേധമാണ് റോക്കറ്റ് ആക്രണമെന്നാണ് ഇസ്ലാമിക് ജിഹാദ് വ്യക്തമാക്കുന്നത്. പലസ്തീനിയൻ ഇസ്ലാമിക് ഭീകരനായ ഫറൂഖ് സലാമേയെയാണ് ഇസ്രായേൽ‍ സൈന്യം വധിച്ചത്. ഇസ്രായേലിൽ‍ നിരവധി ഭീകരാക്രമണങ്ങള്ള‍ക്ക് പദ്ധതിയിടുകയും നടപ്പിലാക്കുകയും ചെയ്ത തീവ്രവാദിയായിരുന്നു ഫറൂഖ് സലാമേ.

article-image

riuio

You might also like

Most Viewed