മധ്യപ്രദേശിൽ‍ ബസ്സും കാറും കൂട്ടിയിടിച്ച് 11 മരണം


മധ്യപ്രദേശിലെ ബേട്ടൂലിൽ ബസും കാറും കൂട്ടിയിടിച്ച് പതിനൊന്ന് പേർ മരിച്ചു. ഗുഡ്ഗാവിനും ഭായിസ്‌ദേഹിക്കും ഇടയിൽ ഇന്ന് പുലർച്ചെയാണ് അപകടം. മഹാരാഷ്ട്രയിലെ അമരാവതിയിൽ നിന്ന് മടങ്ങുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.

ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന് എസ്‌യുവി ബസിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മരിച്ച 11 പേരിൽ മൂന്ന് സ്ത്രീകളും 2 കൊച്ചുകുട്ടിയും ഉൾപ്പെടുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തതെന്ന് ബേതുൽ സീനിയർ പൊലീസ് ഓഫീസർ സിമല പ്രസാദ് പറഞ്ഞു. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്തു. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും.

article-image

cgjv

You might also like

Most Viewed