തുഷാർ വെള്ളാപ്പള്ളിക്കെതിരെ ഗുരുതര ആരോപണവുമായി തെലങ്കാന മുഖ്യമന്ത്രി

തെലങ്കാനയിൽ ഓപ്പറേഷൻ താമരയിലൂടെ തെലങ്കാന രാഷ്ട്രീയ സമിതി എംഎൽഎമാരെ പണം കൊടുത്ത് വാങ്ങാൻ ശ്രമിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. തുഷാർ വെള്ളാപ്പള്ളിയാണ് സംഭവത്തിന് പിന്നിലെ ഇടനിലക്കാരനെന്ന് കെസിആർ തുറന്നടിച്ചു. നാല് എംഎൽഎമാരെ പണം നൽകി സ്വന്തമാക്കാനായിരുന്നു ബിജെപിയുടെ ശ്രമമെന്നാണ് ടിആർഎസിന്റെ ആരോപണം.
കഴിഞ്ഞ ദിവസമാണ് എംഎൽഎമാരായ രാഗകന്ദറാവു, ഗുവാല ബാലരാജു, ബീരം ഹർഷവർധന്‍ റെഡ്ഡി, പൈലറ്റ് രോഹിത് റെഡ്ഡി എന്നിവരെ ഫാം ഹൗസിൽ ബിജെപി ഏജന്റുമാരെന്ന് ടിആർഎസ് ആരോപിക്കുന്നവർ കണ്ടത്.
എംഎൽഎമാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈദരാബാദ് പൊലീസെത്തി ഏജന്റുമാരായ നന്ദകുമാർ, സ്വാമി രാമചന്ദ്രഭാരതി, സിംഹയാജി എന്നിവരെ പിടികൂടിയത്. ഇവരിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ പണവും പിടിച്ചെടുത്തു. ജനാധിപത്യത്തെ കോടികൾ കൊടുത്ത് വാങ്ങാന്‍ ശ്രമിക്കുന്ന ബിജെപിക്കെതിരെ നടപടി വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
drurd