ചെങ്കോട്ട ഭീകരാക്രമണം; ലഷ്‌കർ−ഇ−ത്വയിബ ഭീകരൻ മുഹമ്മദ് ആരിഫിന് വധശിക്ഷ

ചെങ്കോട്ട ഭീകരാക്രമണ കേസിൽ ലഷ്‌കർ ഇ ത്വയിബ ഭീകരൻ മുഹമ്മദ് ആരിഫിന്റെ വധശിക്ഷ സുപ്രിംകോടതി ശരിവച്ചു. 2000ലെ ചെങ്കോട്ട ആക്രമണക്കേസുമായി ബന്ധപ്പെട്ട് മുഹമ്മദ് ആരിഫ് എന്ന അഷ്ഫാഖ് നൽകിയ വധശിക്ഷയ്ക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജി സുപ്രിം കോടതി തള്ളുകയായിരുന്നു. ചീഫ് ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
കേസിൽ ഇലക്ട്രോണിക് റെക്കോഡുകൾ പരിഗണിച്ചതായും കുറ്റം തെളിഞ്ഞതായും ചൂണ്ടിക്കാട്ടിയാണ് ഹർജി സുപ്രിംകോടതി തള്ളിയത്.2000 ഡിസംബർ 22നാണ് ചെങ്കോട്ട ഭീകരാക്രമണ കേസിൽ രണ്ട് സൈനികരടക്കം മൂന്ന് പേരാണ് കൊല്ലപ്പെട്ടത്.
2011 ഓഗസ്റ്റ് 10ന് മുഹമ്മദ് ആരിഫിന്റെ വധശിക്ഷ സുപ്രിംകോടതി ശരിവക്കുകയും 2005ൽ സെഷൻസ് കോടതി വിധിയെ ചോദ്യം ചെയ്തുള്ള അപ്പീൽ തള്ളുകയും ചെയ്തിരുന്നു. എന്നാൽ 2014ൽ സുപ്രിംകോടതി ഇയാളുടെ വധശിക്ഷ സ്‌റ്റേ ചെയ്തു. പാകിസ്താനിലെ അബോട്ടാബാദി സ്വദേശിയാണ് മുഹമ്മദ് ആരിഫ്.
drufit